mithun-chakravarthy

ന്യൂഡൽഹി: അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രം. സി.ഐ.എസ്.എഫാണ് ഇനി മുതൽ മിഥുനും അദ്ദേഹത്തിന്റെ വീടിനും സുരക്ഷയൊരുക്കുക. 11കമാൻഡോകളും 55 സുരക്ഷാ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാവും.

കഴിഞ്ഞ ഏഴിന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മെഗാ റാലിയിലാണ് 70കാരനായ മിഥുൻ ചക്രവർത്തി ബി.ജെ.പി അംഗത്വമെടുത്തത്. മുമ്പ് തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന മിഥുന് 2014ൽ രാജ്യസഭാ അംഗത്വം നൽകിയിരുന്നു. ശേഷം 2016ൽ അഴിമതി ആരോപണം വന്നതോടെ ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി മിഥുൻ അംഗത്വം ഉപേക്ഷിച്ചു.