cpm-central-committe

ന്യൂഡൽഹി: ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് അജൻഡയെന്ന് ആവർത്തിച്ച് സി.പി.എം. കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പിയ്ക്കെതിരെ മുഖ്യപ്രചാരണവിഷയമായി കർഷകസമരം ഉയർത്തിക്കാട്ടാനും സി.പി.എം പി.ബി തീരുമാനിച്ചു. ജനങ്ങളുടെ ക്ഷേമത്തിനും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ബി.ജെ.പിയെ ഒറ്റക്കെട്ടായി പൊരുതി തോൽപ്പിക്കണം.പൊതുമേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളി സംഘടനകൾ നടത്തുന്ന സമരങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു. ഇന്ധനവില വർദ്ധന അടക്കം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാവണം. പെട്രോളിയം ഉത്പനങ്ങൾക്കുമേലുള്ള എക്സൈസ് തീരുവ കൂട്ടിയതു പിൻവലിക്കണം.