supream-court

ന്യൂഡൽഹി: തൊഴിലിൽ ട്രാൻസ്ജെൻഡറുകൾക്ക് തുല്യത ഉറപ്പാക്കണമെന്ന ഹ‌ർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ട്രാൻസ്ജെൻഡർ അസോസിയേഷൻ രൂപീകരിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് നി‌ർദ്ദേശിച്ചു.
സമൂഹത്തിൽ പലതരം വിവേചനങ്ങൾക്കിരയാകുന്ന ട്രാൻസ്ജെൻഡറുകൾക്ക് നീതി ഉറപ്പാക്കാൻ തൊഴിൽ തുല്യത അനുവദിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകൻ റീപക് കൻസാലിന്റെ ഹർജി.