
ന്യൂഡൽഹി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, സി.ബി.ഐ, അനിൽ അക്കര എം.എൽ.എ എന്നിവർക്ക് സുപ്രീംകോടതി നോട്ടീസയച്ചു. സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹർജിയും പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനം.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സി.ബി.ഐ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയെന്നും അന്വേഷണം തുടരണമെന്നുമാണ് സി.ബി.ഐയുടെ വാദം.