
ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി അരുൺസിംഗ് എം.പി അംഗത്വം നൽകി. ബി.ജെ.പി ദേശീയവക്താവും മുൻ കോൺഗ്രസ് നേതാവുമായ ടോം വടക്കനും ഒപ്പമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും.
തന്റേത് തുടക്കം മാത്രമാണെന്നും വരുംദിവസങ്ങളിൽ നിരവധി മുതിർന്ന നേതാക്കളടക്കം കോൺഗ്രസ് വിട്ട് പുറത്തുവരുമെന്നും വിജയൻ തോമസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് മുൻ കെ.ടി.ഡി.സി എം.ഡികൂടിയായ വിജയൻ തോമസ് രാജിവച്ചത്. നേമം മണ്ഡലത്തിൽ പരിഗണിക്കാത്തതിനാലാണ് രാജിയെന്ന് സൂചനയുണ്ടായിരുന്നു