cbi

ന്യൂഡൽഹി: സ്ഥിരം സി.ബി.ഐ ഡയറക്ടർ വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസ് നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഫെബ്രുവരി 2ന് ഋഷി കുമാർ ശുക്ല സ്ഥാനം ഒഴിഞ്ഞതിന് ശേഷം പ്രവീൺ സിൻഹയാണ് ആക്ടിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്നത്.ഒരാൾ സ്ഥാനമൊഴിഞ്ഞ ശേഷം അടുത്തയാളെ കണ്ടെത്താൻ നിൽക്കാതെ രണ്ട് മാസം മുമ്പ് പുതിയ ഡയറക്ടറെ നിയമിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.