
ന്യൂഡൽഹി: നേമത്ത് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.പിമാരായ കെ.മുരളീധരൻ, ശശി തരൂർ എന്നിവർ മത്സരിക്കില്ലെന്ന് സംസ്ഥാന നേതൃത്വത്തിന്റെ സൂചന. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽത്തന്നെയാകും മത്സരിക്കുക.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് മത്സരിക്കാമോ എന്ന് ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി. ദേവരാജനോട് കോൺഗ്രസ് ചോദിച്ചിട്ടുണ്ട്. പക്ഷേ, ബംഗാളിൽ ഫോർവേഡ് ബ്ളോക്ക് ഇടതു മുന്നണിയിലുള്ളതിനാൽ, പിണറായി വിജയനെതിരെ ദേവരാജനെ മത്സരിപ്പിക്കാൻ അവർ തയ്യാറാകില്ല. ധർമ്മടം ഫോർവേഡ് ബ്ലോക്കിന് വേണ്ടെങ്കിൽ അതുകൂടി കോൺഗ്രസ് ഏറ്റെടുക്കും. വടകരയിൽ ആർ.എം.പി നേതാവ് കെ.കെ രമ മത്സരിക്കുന്നെങ്കിൽ യു.ഡി.എഫ് പിന്തുണയ്ക്കും.
തർക്കത്തിലെ
പത്ത്
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം നിലനിൽക്കുന്ന പത്തു മണ്ഡലങ്ങൾ നേമം, കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, കൽപ്പറ്റ, നിലമ്പൂർ, തവനൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി എന്നിവയാണെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഇതിനു പുറമെ കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.