oommen-

ന്യൂഡൽഹി: നേമത്ത് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.പിമാരായ കെ.മുരളീധരൻ, ശശി തരൂർ എന്നിവർ മത്സരിക്കില്ലെന്ന് സംസ്ഥാന നേതൃത്വത്തിന്റെ സൂചന. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽത്തന്നെയാകും മത്സരിക്കുക.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് മത്സരിക്കാമോ എന്ന് ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി. ദേവരാജനോട് കോൺഗ്രസ് ചോദിച്ചിട്ടുണ്ട്. പക്ഷേ, ബംഗാളിൽ ഫോർവേ‌‌‌ഡ് ബ്ളോക്ക് ഇടതു മുന്നണിയിലുള്ളതിനാൽ, പിണറായി വിജയനെതിരെ ദേവരാജനെ മത്സരിപ്പിക്കാൻ അവർ തയ്യാറാകില്ല. ധർമ്മടം ഫോർവേഡ് ബ്ലോക്കിന് വേണ്ടെങ്കിൽ അതുകൂടി കോൺഗ്രസ് ഏറ്റെടുക്കും. വടകരയിൽ ആർ.എം.പി നേതാവ് കെ.കെ രമ മത്സരിക്കുന്നെങ്കിൽ യു.ഡി.എഫ് പിന്തുണയ്ക്കും.

ത​ർ​ക്ക​ത്തി​ലെ പ​ത്ത്

കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ൽ​ ​ത​ർ​ക്കം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​പ​ത്തു​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​നേ​മം,​ ​കൊ​ല്ലം,​ ​കു​ണ്ട​റ,​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​ക​ൽ​പ്പ​റ്റ,​ ​നി​ല​മ്പൂ​ർ,​ ​ത​വ​നൂ​ർ,​ ​ആ​റ​ന്മു​ള,​ ​കാ​ഞ്ഞി​ര​പ്പ​ള്ളി,​ ​പ​ട്ടാ​മ്പി​ ​എ​ന്നി​വ​യാ​ണെ​ന്നാ​ണ് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.​ ​ഇ​തി​നു​ ​പു​റ​മെ​ ​ക​ഴ​ക്കൂ​ട്ടം,​ ​വ​ട്ടി​യൂ​ർ​ക്കാ​വ് ​മ​ണ്ഡ​ല​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ലും​ ​ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്.