vishnu-tiwari

ന്യൂഡൽഹി : ബലാത്സംഗ കേസിൽ ഇരുപത് വർഷം ജയിൽ ശിക്ഷയനുഭവിച്ച ശേഷം നിരാപരാധിയെന്ന് തെളിഞ്ഞതോടെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിഷ്ണു തിവാരിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി ബി.ജെ.പി നേതാവ് കപിൽ മിശ്ര.

2000 ത്തിലാണ് അന്ന് 23 കാരനായിരുന്ന തിവാരിയ്ക്കെതിരെ ഒരു സ്ത്രീ തിവാരിക്കെതിരെ ബലാത്സംഗ പരാതി നൽകുന്നത്. കോടതി തിവാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2005 ൽ തനിക്കെതിരെയുള്ള വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ തിവാരി തീരുമാനിച്ചു. ജയിലിൽ തന്നെ കാണാൻ എത്തിയ സന്നദ്ധ സംഘടന വഴി നിയമപോരാട്ടം തുടങ്ങി. ഒടുവിൽ ജനുവരിയിലാണ് അദ്ദേഹം മോചിതനായത്.