
ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിലേയും പാകിസ്ഥാനിലെയും ഇൻഡസ് കമ്മിഷണർമാരുടെ വാർഷികയോഗം 23,24 തീയതികളിൽ ഡൽഹിയിൽ നടക്കും.
ചെനാബ് നദിയിൽ ഇന്ത്യ നിർമ്മിക്കാനുദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതികളായ പകാൽദൾ, കൽനായി പ്രോജക്ടുകളാണ് ചർച്ചയിലെ പ്രധാനവിഷയമെന്ന് ഇന്ത്യൻ കമ്മിഷണർ പി.കെ.സക്‌സേന അറിയിച്ചു. പാകിസ്ഥാനിലെ ഇൻഡസ് വാട്ടർ കമ്മിഷണർ സയിദ് മെഹർ അലി ഷാ യോഗത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 377 റദ്ദാക്കിയശേഷവും ജമ്മു കാശ്മീർ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിച്ചതിന് ശേഷവുമുള്ള ആദ്യ യോഗമാണിത്.