
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകസംഘടനകളും ട്രേഡ് യൂണിയനുകളും ഇന്ന് രാജ്യവ്യാപകമായി സ്വകാര്യവൽക്കരണവിരുദ്ധ – കുത്തകവിരുദ്ധ ദിനമായി ആചരിക്കും. രാജ്യവ്യാപകമായി കർഷകരും തൊഴിലാളികളും സംയുക്ത യോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. മുഖ്യമായും റെയിൽവേ സ്‌റ്റേഷനുകൾക്ക് മുന്നിലായിരിക്കും പ്രതിഷേധ യോഗങ്ങൾ ചേരുക. കർഷക – തൊഴിലാളി പ്രതിനിധി സംഘം ജില്ലാ കളക്ടർമാരെ സന്ദർശിച്ച് പ്രധാനമന്ത്രിയ്ക്കുള്ള നിവേദനം കൈമാറും. .