neet

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഒറ്റത്തവണ മാത്രമായിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിഷാങ്ക് പൊക്രിയാൽ ലോക് സഭയിൽ അറിയിച്ചു. കൊവിഡ് സാഹചര്യം പരിഗണിച്ച് ഒന്നിൽ കൂടുതൽ തവണ പരീക്ഷ നടത്താൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് മെമ്മോറാണ്ടം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് ഒന്നിന് 11 ഭാഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ മൂന്നുമണിക്കൂർ എഴുത്തു പരീക്ഷയാണ് നടക്കുക. സിലബസ്, യോഗ്യത, സംവരണം, സീറ്റ് വിഭജനം, പരീക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളടക്കം വിജ്ഞാപനം ഉടനിറങ്ങും.