farm-bill-

ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി കർഷകരും തൊഴിലാളികളും പ്രതിഷേധിച്ചു. കർഷകസംഘടനകൾ കുത്തകവിരുദ്ധ ദിനമായി ഇന്നലെ ആചരിച്ചപ്പോൾ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സ്വകാര്യവത്കരണ വിരുദ്ധ ദിനമാചരിച്ചു. രാജ്യവ്യാപകമായി ഒരു ലക്ഷത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ ചേർന്നു. കർഷകരും തൊഴിലാളികളും സംയുക്തമായി റെയിൽവെസ്റ്റേഷനുകൾക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധ യോഗങ്ങളും റാലികളും സംഘടിപ്പിച്ചു. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ ബി.ജെ.പിക്ക് വോട്ടുചെയ്യരുതെന്ന ആഹ്വാനവുമായി സംയുക്ത കിസാൻമോർച്ച നേതാക്കൾ കൊൽക്കത്ത, നന്ദിഗ്രാം എന്നിവിടങ്ങളിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു.