vaccination

ന്യൂഡൽഹി: ജഡ്ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിൽ കൊവിഡ് വാക്‌സിൻ നൽകാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാഗ്മൂലം സമർപ്പിച്ചു. തൊഴിലിന്റെ പേരിൽ വിവേചനം അനുവദിക്കാനാകില്ലെന്നും അത് മറ്റ് ശ്രേണിയിലെ തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നു. അഭിഭാഷകൻ അരവിന്ദ് സിംഗ് സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം.കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നുള്ള ഹർജിയും അന്നേ ദിവസം പരിഗണിക്കും.