college

ന്യൂഡൽഹി: രാജ്യത്തെ 42 കേന്ദ്ര സർവകലാശാലകളിലും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ.ബി.സിക്കാർക്ക് സംവരണം ചെയ്‌ത 52 ശതമാനം അദ്ധ്യാപക തസ്‌തികകളും ഒഴിഞ്ഞുകിടക്കുന്നു. പട്ടികജാതിക്കാരുടെ 38 ശതമാനവും പട്ടികവർഗക്കാരുടെ 43 ശതമാനവും അദ്ധ്യാപക തസ്‌തികകളിലും ആളെ നിയമിച്ചിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഒ.ബി.സിക്കാർക്കുള്ള 90 ശതമാനം തസ്‌തികകളും ഒഴിഞ്ഞുകിടക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അദ്ധ്യാപക സംവരണത്തിനുള്ള 2019ലെ നിയമപ്രകാരം, സംവരണ തത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്കുള്ള ഗ്രാൻഡുകൾ തടഞ്ഞുവയ്ക്കുമെന്ന് യു.ജി.സി ഉത്തരവിറക്കിയിട്ടും നടപടിയുണ്ടായില്ല.

കൂടുതലും പ്രൊഫസർ

തസ്‌തികകൾ

കേന്ദ്ര സർവകലാശാലകളിൽ സംവരണം നടപ്പാക്കേണ്ട പ്രൊഫസർ തസ്‌തികകളാണ് കൂടുതലും ഒഴിഞ്ഞു കിടക്കുന്നത്. ഒ.ബി.സി വിഭാഗത്തിനുള്ള 378 പ്രൊഫസർ തസ്‌തികകളിൽ നിയമനം നടന്നത് അഞ്ചു ശതമാനത്തിൽ മാത്രം. പട്ടിക ജാതിക്കാർക്കുള്ള 137 തസ്തികളിൽ നിയമനം ലഭിച്ചത് 9 പേർക്ക്മാത്രം. പട്ടിക വർഗക്കാരുടെ 1062 തസ്‌തികകളിൽ നിയമനം ഒരു ശതമാനം. ഒ.ബി.സി വിഭാഗത്തിനുള്ള 2206 അസി. പ്രൊഫസർ തസ്‌തികകളിൽ 64 ശതമാനവും, പട്ടിക ജാതിക്കാർക്കായുള്ള 709 തസ്തികകളിൽ 500 എണ്ണത്തിലും നിയമനം നടന്നു. കേന്ദ്ര സർവകലാശാലകളിൽ ഒഴിവുള്ള 6074 തസ്തികകളിൽ 75ശതമാനവും സംവരണ വിഭാഗത്തിൽ വരുന്നവയാണ്.

രാജ്യത്തെ ഐ.ഐ.എമ്മുകളിൽ 63 % ഒ.ബി.സി , 63% പട്ടികജാതി തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. പട്ടികവർഗക്കാർക്കുള്ള 24 തസ്‌തികകളിൽ അഞ്ചുപേർക്കു മാത്രമാണ് നിയമനം ലഭിച്ചത്. സംവരണ നിയമനങ്ങൾ നടത്തുന്നതിൽ കേന്ദ്ര സർവകലാശാലകളും സ്വയംഭരണാവകാശമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വീഴ്‌ച വരുത്തുകയുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിയമന ശതമാനം:

( ഒ.ബി.സി -പട്ടിക ജാതി -പട്ടിക വർഗം)

42 കേന്ദ്ര സർവകലാശാലകൾ : 52 -39- 42

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒ

ഫ് സയൻസ് : 90- 20- 55

ഐ. ഐ. എമ്മുകൾ : 63- 62-79

ഐ. ഐ.ടികൾ

(അദ്ധ്യാപകേതരം) : 42- 36-47

കേന്ദ്ര സംസ്കൃത

സർവകലാശാല : 13- 12- 13

ഇഗ്‌നൗ : 67-41-49