
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായില്ലെങ്കിൽ ഡൽഹി - നോയിഡ അതിർത്തിയിലേക്കും കർഷകസമരം വ്യാപിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പ് നൽകി. സമരത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ലെന്നും ഇതിനായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും ടികായത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. നിലവിൽ സിംഘു, ഗാസിപൂർ, തിക്രി എന്നിവടങ്ങളിലാണ് കർഷകസമരം നടക്കുന്നത്.