വനിതകൾ 10
ന്യൂഡൽഹി: തർക്കങ്ങളെ തുടർന്ന് മാറ്റിവച്ച ആറു സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് ഹൈക്കമ്മാൻഡ് പ്രഖ്യാപിച്ചു. വാളയാർ പെൺകുട്ടികളുടെ മാതാവിന് പിന്തുണ നൽകാനായി ധർമ്മടം സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.
കൽപറ്റ- ടി. സിദ്ധിഖ്, നിലമ്പൂർ-വി.വി.പ്രകാശ്, തവനൂർ-ഫിറോസ് കുന്നുംപറമ്പിൽ, പട്ടാമ്പി-റിയാസ് മുക്കോളി, കുണ്ടറ-പി.സി. വിഷ്ണുനാഥ്, വട്ടിയൂർക്കാവ്-വീണാ നായർ.
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫോർവേർഡ് ബ്ളോക്ക് നേതാവ് ദേവരാജനെ മത്സരിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി വരുമെന്ന് കേട്ടിരുന്നു. ഇതിനിടെയാണ് വാളയാർ പെൺകുട്ടികളുടെ മാതാവ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും അവർക്ക് പിന്തുണ നൽകുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സൂചന നൽകിയതും. വട്ടിയൂർക്കാവിൽ വീണാ നായർ വന്നതോടെ വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം പത്തായി.