
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമായ ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു. 69കാരനായ അദ്ദേഹം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. വാജ്‌പേയി സർക്കാരിൽ 2003ൽ ഷിപ്പിംഗ് മന്ത്രാലയ സഹമന്ത്രിയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നിന്ന് മൂന്നുതവണ ലോക്‌സഭാംഗമായി. 2019ൽ മത്സരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.