vaccine

ന്യൂഡൽഹി: അസ്ട്രാസെനകയുടെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ആശങ്ക ആവശ്യമില്ലെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ അറിയിച്ചു. കൂടുതൽ പരീക്ഷണങ്ങൾക്കായാണ് ചില രാജ്യങ്ങളിൽ വാക്‌സിൻ ഉപയോഗം നിറുത്തിവച്ചതെന്നും അദ്ദേഹം പറഞ്ഞു. അസ്ട്രാസെനക വാക്സിൻ സ്വീകരിച്ച് ഏതാനും ആരോഗ്യപ്രവർത്തകർക്ക് പാർശ്വഫലങ്ങളുണ്ടാവുകയും ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഡെന്മാർക്ക് അടക്കമുള്ള പത്തിലേറെ രാജ്യങ്ങൾ വാക്സിന്റെ ഉപയോഗം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.