
ന്യൂഡൽഹി :തിരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ സ്ഥാനാർത്ഥിയുടെ പങ്കാളിയുടെ പാൻ കാർഡ് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ടോ എന്ന് സുപ്രീം കോടതി പരിശോധിക്കും.
ഡി.എം.കെ.നേതാവ് കനിമൊഴിയുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ ബെഞ്ചിന്റെ നടപടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സത്യവാങ്‌മൂലത്തിൽ കനിമൊഴി ഭർത്താവിന്റെ പാൻകാർഡ്
വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയിൽ എതിർകക്ഷിക്കാർ സമർപ്പിച്ച ഹർജി തള്ളണമെന്നാണ് കനിമൊഴിയുടെ ആവശ്യം.തന്റെ ഭർത്താവ് ഇന്ത്യൻ പൗരനല്ലെന്നും അതിനാൽ പാൻകാർഡ് ഇല്ലെന്നുമാണ് കനിമൊഴിയുടെ വാദം.