toll

ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ എല്ലാ ടോൾ ബൂത്തുകളും ഒഴിവാക്കി ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിക്കൽ സംവിധാനം നിലവിൽ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ലോക്സഭയിൽ അറിയിച്ചു. ഫാസ്റ്റ്ടാഗ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ രാജ്യം ടോൾ ബൂത്ത് മുക്തമാകും. റഷ്യൻ ജി.പി.എസ് സാങ്കേതികവിദ്യയാണ് നടപ്പാക്കുക.

രാജ്യത്ത് 93 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുണ്ട്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ അടയ്ക്കാതെ നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാസ്ടാഗ് കർശനമാക്കിയതോടെ 100 കോടി രൂപയോളം പ്രതിദിനം അധികം ലഭിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.