
ന്യൂഡൽഹി:കൊവിഡ് രോഗബാധിതർ കൂടുന്ന പശ്ചാത്തലത്തിൽ, കൊവിഡ് വാക്‌സിൻ സുരക്ഷിതമാണെന്ന് ആവർത്തിച്ച് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ. വാക്സിനെക്കുറിച്ച് സംശയം വേണ്ട. ഭയക്കേണ്ടതില്ലെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും അദ്ദേഹം ലോക് സഭയിൽ പറഞ്ഞു.രാജ്യത്ത് ഇതുവരെ നാലുകോടിയോളം പേരാണ് വാക്‌സിനെടുത്തത്.