
ന്യൂഡൽഹി : സുപ്രീംകോടതി റിട്ട. ജഡ്ജിമാരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി. വിരമിച്ച ശേഷം ഓഡർലി, ഡ്രൈവർ, സെക്യൂരി എന്നിവരെ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നത് ചീഫ് ജസ്റ്റിസിന് പ്രതിമാസം 70,000 രൂപ ഇനി മുതൽ ലഭിക്കും. നേരത്തേ ഇത് 25,000 രൂപയായിരുന്നു. സുപ്രീംകോടതി ജഡ്ജിന് 39,000 രൂപയും ലഭിക്കും.നേരത്തേ ഇത് 14,000 ആയിരുന്നു.