
ന്യൂഡൽഹി: കർഷക സമരത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ ദേശവിരുദ്ധർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധം ദീർഘകാലത്തേക്ക് നീളുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും ആർ.എസ്.എസ് വ്യക്തമാക്കി.
ബംഗളൂരുവിൽ അഖില ഭാരതീയ പ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ആർ.എസ്.എസ് നിലപാട് പറഞ്ഞത്. 'ചർച്ചകൾ അനിവാര്യമാണ്. അത് പരിഹാരം കാണണമെന്ന കാഴ്ചപ്പാടോടെയാവണം. എല്ലാ വിഷയങ്ങളിലും ധാരണ സാധ്യമായില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും ധാരണയിലെത്തണം.കർഷക സമരം ജനജീവിതത്തെ ബാധിക്കുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. പരിഹാരത്തിനുള്ള ശ്രമങ്ങളെ അട്ടിമറിക്കാൻ ദേശവിരുദ്ധ- സാമൂഹ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നത് കൂടുതൽ ഗൗരവമുള്ളതാക്കുന്നു. ഇത്തരമൊരു സാഹചര്യമുണ്ടാകാൻ സമരത്തിന് നേതൃത്വം നൽകുന്നവർ അനുവദിക്കരുതെന്നും" റിപ്പോർട്ടിൽ പറയുന്നു.