
ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ജഡ്ജിമാരായി 13 പേരെ ചീഫ് ജസ്റ്രിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. 9 അഭിഭാഷകരും നാല് ജുഡീഷ്യൽ ഓഫീസർമാരും ഇതിൽ ഉൾപ്പെടുന്നു. കൊളീജിയം ശുപാർശയിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് രണ്ട് അഡിഷണൽ ജഡ്ജിമാരെ രണ്ട് വർഷ കാലാവധിയിൽ നിയമിച്ചു.