covid

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാംദിനവും കാൽ ലക്ഷം കടന്നു. ഇന്നലെ 25,681 പേർക്കാണ് പുതുതായി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 70 പേർകൂടി മരിച്ചു.
വ്യാഴാഴ്ച 25,833 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. കേസുകളുയരുന്ന പശ്ചാത്തലത്തിൽ സിനിമാ തിയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും ഓഫീസുകളിലും പ്രവേശനം 50 ശതമാനം പേർക്ക് മാത്രമാക്കി സംസ്ഥാന സർക്കാർ‌ ഉത്തരവിറക്കി.