loksabha

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ഒരു വിഭാഗം പട്ടികജാതി വിഭാഗങ്ങളെ പുനഃക്രമീകരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഏഴ് ഉപജാതികളെ ദേവേന്ദ്രകുല വേലലാർ എന്ന വിഭാഗത്തിനു കീഴിലാക്കാനുള്ളതാണ് ഭേദഗതി. ഈ ആവശ്യമുന്നയിച്ച് സമുദായ നേതാക്കൾ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു.

ദേവേന്ദ്രകുലത്താൻ, കല്ലാടി, കുടുംബൻ, പല്ലൻ, പന്നാട, വാത്തിരിയൻ, കാടയ്യൻ എന്നീ ഉപജാതികളെയാണ് പൊതുവെ കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന ദേവേന്ദ്രകുല വേലലാർ എന്ന ജാതിയിൽ ഉൾപ്പെടുത്തിയത്. തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, പുതുക്കോട്ടെെ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ കാടയ്യൻ വിഭാഗം ഉപജാതിയായി തുടരും.