ന്യൂഡൽഹി :12 വനിതകളും 11 പുരുഷന്മാരുമടങ്ങുന്ന വൻ സെക്സ് റാക്കറ്റിനെ പിടികൂടി നോയിഡ പൊലീസ്. ഡാൻകൗറിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നോയിഡ, ഗ്രേറ്റർ നോയിഡ, ബുലന്ദ്ഷഹർ നിവാസികളാണ് അറസ്റ്റിലായവർ. പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഹോട്ടൽ മാനേജർ ഗ്യാനേന്ദ്ര കുമാറും അറസ്റ്റിലായിട്ടുണ്ട്.
റാക്കറ്റിന് ഒത്താശ ചെയ്തുവെന്ന് സംശയിക്കുന്ന ഒരു ഹെഡ് കോൺസ്റ്റബിളുമടക്കം അഞ്ച് ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ഗ്രേറ്റർ നോയിഡ ഡിവൈ.എസ്.പി രാജേഷ് കുമാർ സിംഗ് പറഞ്ഞു. സംഭവത്തിൽ ഡാൻകൗർ പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കുള്ള പങ്കിനെക്കുറിച്ച് ഡി.സി.പി വിശാൽ പണ്ഡേ അന്വേഷിക്കും.
'' ഹോട്ടലുടമ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഇയാളുടെ വസ്തുക്കൾ നോക്കി നടത്തിയിരുന്ന കുമാർ പിന്നീട് ഹോട്ടലിന്റെ മറവിൽ പെൺവാണിഭം നടത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.'' -സിംഗ് പറഞ്ഞു.