
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീരുമാനമെടുക്കുമെന്ന് ഉറപ്പു നൽകുന്ന 'സുവർണ ബംഗള സങ്കല്പ് പത്ര 2021" എന്ന പ്രകടന പത്രിക ബി.ജെ.പി പുറത്തിറക്കി. സ്ത്രീകൾക്ക് സർക്കാർ ജോലിക്ക് 33% സംവരണവും പൊതുഗതാഗത സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര,വിധവാ പെൻഷൻ 3000 രൂപയാക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങളുണ്ട്.