vaccine

ന്യൂഡൽഹി : കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ നിർദ്ദേശം. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവിൽ രക്തദാനം നടത്തരുതെന്നാണ് എൻ.ബി.ടി.സി. പറയുന്നത്. ആദ്യ രക്തദാതാവിന്റെ പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്നതിനാലാണ് ഈ നിർദ്ദേശം.. രണ്ട് ഡോസുകൾക്കിടയിൽ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാൽ ഫലത്തിൽ ആദ്യ വാക്‌സിൻ എടുത്ത് കഴിഞ്ഞാൽ 56 ദിവസത്തേക്ക് രക്തദാനം നടത്തരുത്. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ രണ്ട് വാക്‌സിനുകളുടെ കാര്യത്തിലും പുതിയ മാർഗ നിർദ്ദേശം ബാധകമാണ്.