mask

ന്യൂഡൽഹി : പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് മുംബയ്ക്കാർ പിഴയൊടുക്കിയത് 44 കോടി രൂപ. ബ്രിഹാൻ മുംബൈ കോർപറേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ബി.എം.സിക്കും മുംബയ് പൊലീസിനും റെയിൽവേ അധികൃതർക്കും ലഭിച്ച പിഴത്തുകയാണിത്. മാസ്‌ക് ധരിച്ചില്ലെങ്കിൽ 200 രൂപയാണ് മഹാരാഷ്ട്രയിൽ പിഴ. പിഴ അടച്ചവരിൽ ഭൂരിഭാഗവും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തരാണ്. മാർച്ച് 20ന് മാത്രം 42 ലക്ഷം രൂപ പിഴയിനത്തിൽ ലഭിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള നഗരങ്ങളിലൊന്നാണ് മുംബയ്.