jeevan-pramaan

ന്യൂഡൽഹി : പെൻഷൻ സ്വീകരിക്കാൻ വേണ്ട ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റായ ജീവൻ പ്രമാൺ ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാണെന്ന നിബന്ധന കേന്ദ്ര സർക്കാർ ഒഴിവാക്കി. സ്ഥാപനങ്ങൾ ബദൽ സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയം 18ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. വിവിധ സർക്കാർ ഓഫിസുകളിൽ ഉപയോഗിക്കുന്ന മെസേജിംഗ് സംവിധാനമായ സന്ദേശ് ഹാജർ സംവിധാനത്തിന് ആധാർ വെരിഫിക്കേഷൻ നിർബന്ധമല്ലെന്നും ഇറക്കിയ ഉത്തരവിൽ പറയുന്നു.