
ന്യൂഡൽഹി: മാസ്ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന സ്ഥാനാർത്ഥികളെയും അണികളെയും ഡീബാർ ചെയ്യണമെന്ന ഹർജിയിൽ കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ്. ഡോ.വിക്രം സിംഗിന്റെ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരുൾപ്പെട്ട ബെഞ്ച് നോട്ടീസ് അയച്ചത്. ഏപ്രിൽ 30ന് ഹർജി വീണ്ടും പരിഗണിക്കും.