
ന്യൂഡൽഹി: രാജ്യത്തെ ഇരുപത്തിമൂന്ന് ഐ.ഐ.ടികളിലും സംവരണം അട്ടിമറിക്കുന്നുവെന്ന് സുപ്രീംകോടതിയിൽ ഹർജി. എല്ലാ മേഖലകളിലും എസ്.സി - എസ്.ടി. സംവരണം അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഹർജിക്കാരനും ഐ.ഐ.ടി ഗവേഷക വിദ്യാർത്ഥിയുമായ ഡോ.സച്ചിദാനന്ദ പാണ്ഡെയുടെ ആരോപണം.ചില ഐ.ഐ.ടികളിൽ ഗവേഷണതലത്തിൽ പട്ടികവർഗ വിഭാഗത്തിൽനിന്ന് ആർക്കും പ്രവേശനം ലഭിച്ചിട്ടില്ലെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും ആരോപണമുണ്ട്.