court

ന്യൂഡൽഹി : പീഡനക്കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പീഡനക്കേസ് പ്രതിയായ മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകറിന്റെ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ,

വി രാമസുബ്രഹ്മണ്യം എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നീരിക്ഷണം. മുൻകൂർ ജാമ്യം നീതി ലഭിക്കാനുള്ള അവസാന മാർഗമെന്ന നിലയിൽ ഉപയോഗിക്കാനുള്ളതാണെന്നും പ്രത്യേകിച്ച് പീഡനകേസുകളിൽ മുൻകൂർ ജാമ്യം ഇഷ്ടാനുസരണം അനുവദിക്കാനാവില്ലെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

സുഹൃത്തായ സത്രീയെ പീഡിപ്പിച്ചതായാണ് കേസ്. സ്ത്രീ പരാതിപ്പെട്ടതോടെ മുൻകൂർ ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയിലെത്തിയത്.