covid

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിലുള്ള കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 കേസുകൾ റിപ്പോർട്ട് ചെയ്തു.130 ദിവസങ്ങൾക്ക് ശേഷമുള്ള ഉയർന്ന കണക്കാണിത്. ഇതിന് മുൻപ് നവംബർ 12ന് 47,905 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ രോഗികളിൽ 84.49 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,34,646 ആയി ഉയർന്നു. മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിൽ 212 പേർക്ക് ജീവൻ നഷ്ടമായി.അതീവഗുരുതര സാഹചര്യം നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ 30,535 പുതിയ കേസുകൾ. സംസ്ഥാനത്തെ

10 ജില്ലകളിൽ രാത്രികർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യ വികസിപ്പിച്ച സ്പുട്നിക്ക് വാക്‌സിൻ ഇന്ത്യയിൽ ഹൈദരാബാദ് ആസ്ഥാനമായ വിർച്ചൗ ബയോടെക്ക് നിർമ്മിക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും വിർച്ചൗ ബയോടെക്കുമാണ്

200 മില്യൺ ഡോസ് നിർമ്മിക്കുന്ന കരാറിൽ ഒപ്പുവച്ചത്.

 ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിംഗ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.