
ന്യൂഡൽഹി: കൊവിഷീൽഡ് ഡോസുകളുടെ ഇടവേള എട്ടാഴ്ച വരെയായി ഉയർത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം. നിലവിലിത് 28 ദിവസം അല്ലെങ്കിൽ നാലു മുതൽ ആറ് ആഴ്ചവരെയായിരുന്നു. ആദ്യ ഡോസ് നൽകി ആറ് മുതൽ എട്ടാഴ്ചയ്ക് ശേഷം രണ്ടാമത്തെ ഡോസ് നൽകുന്നത് ഫലപ്രാപ്തി കൂട്ടുമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിദഗ്ദ്ധസമിതിയുടെ നിർദ്ദേശപ്രകാരമാണിത്. അതേസമയം കൊവാക്‌സിന് ഇത് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.