ന്യൂഡൽഹി: ഇ.പി.എഫ് അക്കൗണ്ടിൽ പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക് സഭയിൽ അറിയിച്ചു.രണ്ടര ലക്ഷമായിരുന്നു ബഡ്ജറ്റിൽ നിശ്ചയിച്ചിരുന്ന പരിധി.

നികുതി ഒഴിവാക്കാൻ പി.എഫ് അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കുന്ന പ്രവണത തടയുകയാണ് ലക്ഷ്യം. നികുതി ചുമത്തുന്നത് ഒരു ശതമാനം ആളുകളെ മാത്രമെ ബാധിക്കൂയെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. ധനബില്ലിന് ലോക് സഭ അംഗീകാരം നൽകി.

: