farmers-strike

ന്യൂഡൽഹി: കർഷകസമരത്തെ തുടർന്ന് ദേശീയപാതകളിൽ ടോൾ പിരിവ് നടക്കാത്തതിനാൽ ദേശീയപാത അതോറിട്ടിക്ക് മാർച്ച് 14 വരെ 814.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്രം. സമരം ശക്തമായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലായാണ് ടോൾ നഷ്ടം. പഞ്ചാബിൽ മാത്രം 487 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഹരിയാനയിൽ 326 കോടി രൂപയുടെയും രാജസ്ഥാനിൽ 1.40 കോടി രൂപയുടെയും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു.