ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്ക് ഏപ്രിൽ 30 വരെ കേന്ദ്രം നീട്ടി. കൊവിഡ് കേസുകൾ വീണ്ടും രാജ്യത്തുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ പ്രത്യേകാനുമതിയോടെ നടത്തിവരുന്ന സർവീസുകൾ തുടരും.