ന്യൂഡൽഹി :ഒ.ടി.ടി.പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം സംബന്ധിച്ച് വിവധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികളിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഹോളിയ്ക്ക് ശേഷം കേസ് പരിഗണിക്കും. ചില ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ അശ്ലീല ഉള്ളടക്കം കാണിക്കുന്നതിനാൽ, പരിശോധിക്കാൻ സംവിധാനം വേണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഉള്ളടക്കം നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന നിർദേശങ്ങൾ ശക്തമല്ലെന്ന് കോടതി നീരീക്ഷിച്ചിരുന്നു.