ന്യൂഡൽഹി : സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസിറ്റിസായി ജസ്റ്റിസ് എൻ.വി. രമണയെ ശുപാർശ ചെയ്ത് ചീഫ് ജസിറ്റിസ് എസ്.എ. ബോബ്‌ഡെ കേന്ദ്രസർക്കാരിന് കത്തയച്ചു. പിൻഗാമിയെ ശുപാർശ ചെയ്യാൻ കേന്ദ്രം അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു.
ശുപാർശ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ജസ്റ്റിസ് രമണ ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി ഏപ്രിൽ 24 ന് സത്യപ്രതിജ്ഞ ചെയ്യും. 2022 ആഗസ്റ്റ് 26 വരെ സർവീസുണ്ട്.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഏപ്രിൽ 23ന് വിരമിക്കും. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ. വി. രമണ. 2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.