high-court

ന്യൂഡൽഹി: മഹാരാഷ്​ട്ര ആഭ്യന്തര മ​ന്ത്രി അനിൽ ദേശ്​മുഖിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുൻ മുംബയ് പൊലീസ്​ കമ്മിഷണർ പരം ബീർ സിംഗിനോട്​ ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച്​ സുപ്രീംകോടതി.

കേസിൽ അനിൽ ദേശ്‌മുഖിനെ കക്ഷി ചേർക്കാത്തതെന്തെന്നും എന്തു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും ജസ്റ്റിസ് കൗൾ ഉൾപ്പെട്ട ബെഞ്ച് ആരാഞ്ഞു. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്​. എന്നാൽ, ഹർജി ഹൈകോടതിക്ക്​ മുമ്പാകെയാണ്​ സമർപ്പിക്കേണ്ടത്​. ഇതിന്​ മുമ്പും ഇത്തരം ​കേസുകൾ പ്രോത്സാഹിപ്പിച്ചി​ട്ടില്ലെന്നും​ കോടതി വ്യക്തമാക്കി.

ഇന്ന് തന്നെ ഹർജി പരിഗണിക്കാൻ ഹൈക്കോടതിയോട്​ നിർദ്ദേശിച്ച സുപ്രീംകോടതി, കേസിൽ നിഷ്പക്ഷമായ അന്വേഷണത്തിന്​ ഉത്തരവിടാൻ ഹൈക്കോടതിക്ക്​ അവകാശമുണ്ടെന്നും നിരീക്ഷിച്ചു.