cbi-kiliroor

ന്യൂഡൽഹി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരായ സോളാർ ലൈംഗിക പീഡന കേസിൽ സി.ബി.ഐ പ്രാഥമിക പരിശോധന തുടങ്ങുന്നു. ഇതിനു മുന്നോടിയായി പരാതിക്കാരി ഡൽഹിയിലെ ആസ്ഥാനത്തെത്തി സി.ബി.ഐ ഡയറക്ടറെ കണ്ടു. തനിക്ക് പറയാനുള്ളത് ഡയറക്ടറോട് വ്യക്തമാക്കിയതായി അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയം നോക്കിയല്ല പരാതിയുമായി മുന്നോട്ടുപോകുന്നത്. ആറു വർഷമായി ഇതിനു പിറകെയുണ്ട്. പലതരം നൂലാമാലകളുള്ളതിനാൽ സംസ്ഥാന പൊലീസിന് പരിമിതികളുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് നിഷ്‌പക്ഷ ഏജൻസിയെന്ന നിലയിൽ സി.ബി.ഐയെ സമീപിച്ചത്.

മുല്ലപ്പള്ളിക്ക് തോന്നിക്കാണും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടക്കുന്ന കേസാണിതെന്ന്. സ്ത്രീകളോടുള്ള കോൺഗ്രസിന്റെ പെരുമാറ്റം വേദനിപ്പിക്കുന്നതാണെന്നും പരാതിക്കാരി പറഞ്ഞു.

ഉമ്മൻചാണ്ടിയെ കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻമന്ത്രി എ.പി. അനിൽ കുമാർ, എം.പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, പി.സി. വിഷ്ണുനാഥ്, സുബ്രഹ്മണ്യൻ, ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി എന്നിവരാണ് പരാതിയിൽ ഉൾപ്പെട്ടത്.