
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം ആമിർഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടിൽ ഐസൊലേഷനിലാണെന്നും മറ്റുപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. സമ്പർക്കത്തിൽ വന്നവർ മുൻകരുതലെടുക്കണമെന്നും അഭ്യർത്ഥിച്ചു.
ആമിറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം പരസ്യത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുത്ത നടി കിയാറ അദ്വാനി കൊവിഡ് പരിശോധനയ്ക്ക് വിധേയമായതായി റിപ്പോർട്ടുണ്ട്.