
ന്യൂഡൽഹി: പ്രത്യേക തൊഴിൽ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയവർക്ക് തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ജപ്പാനുമായി സർക്കാർ സഹകരണ കരാർ ഒപ്പുവെച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. ജനുവരിയിൽ ഒപ്പുവെച്ച കരാർ പ്രകാരം തൊഴിൽ നൈപുണ്യ മാനദണ്ഡങ്ങൾ അനുസരിച്ച് പരിശീലനവും ജാപ്പനീസ് ഭാഷയിൽ പ്രാവീണ്യവും നേടിയവർക്ക് തൊഴിൽ അവസരം ലഭിക്കും. നഴ്‌സിംഗ് അനുബന്ധ മേഖല, വ്യവസായ ആവശ്യങ്ങൾക്കുള്ള യന്ത്ര സാമഗ്രികളുടെ നിർമ്മാണം, കപ്പൽ നിർമ്മാണം, വാഹന മേഖല തുടങ്ങി 14 മേഖലകളിലുള്ളവർക്കാണ് തൊഴിൽ അവസരം.