ന്യൂഡൽഹി: കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്ക് ഏപ്രിൽ 12 ന് നടത്താനിരുന്ന തിരഞ്ഞെടുപ്പും അനുബന്ധ നടപടികളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. ഇന്നലെ വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശയനുസരിച്ചുള്ള നടപടി. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്.
രാജ്യസഭാ എം.പിമാരായ കോൺഗ്രസിന്റെ വയലാർ രവി, സി.പി.എമ്മിന്റെ കെ.കെ. രാഗേഷ്, മുസ്ളിം ലീഗിന്റെ അബ്‌ദുൾ വഹാബ് എന്നിവരുടെ കാലാവധി ഏപ്രിൽ 21ന് പൂർത്തിയാകുന്ന ഒഴിവിലേക്ക് ഏപ്രിൽ 12ന് രാവിലെ 9 മുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് തീരുമാനിച്ചിരുന്നത്.