ന്യൂഡൽഹി: താലിബാൻ ഇന്ത്യയ്‌ക്കും ഭീഷണിയായിരുന്നുവെന്നും താലിബാനെ നിയന്ത്രിച്ച് സമാധാനം പുനഃ സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം നിർണായകമായിരുന്നുവെന്നും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഹനീഫ് അത്മർ ,​ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശത്തിനെത്തിയ ഹനീഫ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം നിർണായകമായിരുന്നു. തുടർന്നും ഇന്ത്യയിൽ നിന്ന് വളരെയേറെ പ്രതീക്ഷിക്കുന്നു. ഭീകരത എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നവും പൊതു ശത്രുവുമാണ്. അഫ്ഗാൻ സമാധാന ശ്രമങ്ങളിൽ പങ്കാളിയാകാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ മാറ്റമുണ്ടാക്കും. അഫ്ഗാൻ സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ജയശങ്കറുമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.