whatsaap

ന്യൂഡൽഹി: വാട്ട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങൾ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നതാണെന്നു കണ്ടെത്തിയ കോമ്പ​റ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ (സി.സി.ഐ) വിശദമായ പരിശോധനയ്‌ക്ക് ഉത്തരവിട്ടു. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിൽ നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന്റെ പരാതിയിൽ വാട്ട്സ്ആപ്പ് സ്വകാര്യതാ നയം സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്.

പുതിയ നയങ്ങൾ എല്ലാവരും സ്വീകരിക്കണമെന്ന നിർദേശം ചട്ട ലംഘനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. പുതിയ നയത്തിന്റെ വിശദാംശങ്ങൾ, വിവരങ്ങൾ പങ്കുവയ്‌ക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവ കമ്മിഷൻ അന്വേഷിക്കും. മാതൃകമ്പനിയായ ഫേസ്ബുക്കിനതിരെയും അന്വേഷണമുണ്ടാകും.