women-army-officer

@വിവേചനം പുരുഷാധിപത്യ സമൂഹത്തിന്റേത്

ന്യൂഡൽഹി :കരസേനയിൽ വനിതാ ഉദ്യോഗസ്ഥരുടെ സ്ഥിരം കമ്മിഷൻ ശരിവച്ച സുപ്രീംകോടതി,​ സ്ഥിരം നിയമന നടപടികൾ രണ്ട് മാസത്തിനുള്ളിൽ പൂ‌ർത്തിയാക്കാൻ ഉത്തരവിട്ടു.

ശാരീരിക ക്ഷമതയുടെ പേരിൽ സ്ഥിരം കമ്മിഷനിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കാട്ടി എൺപതോളം വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിൽ ജസ്റ്രിസ് ഡി.വൈ.ചന്ദ്രചൂഢ്,​ എം.ആർ.ഷാ എന്നിവരുടെ ബെഞ്ചാണ് സുപ്രധാന ഉത്തരവിട്ടത്.

പുരുഷന്മാർ പുരുഷന്മാർക്കായി രൂപപ്പെടുത്തിയ ഇന്ത്യയുടെ സാമൂഹികഘടനയാണ് സ്‌ത്രീകളോടുള്ള വിവേചനത്തിന് കാരണമെന്നും സുപ്രീംകോടതി സാന്ദർഭികമായി പറഞ്ഞു. പ്രത്യക്ഷത്തിൽ ഹാനികരമല്ലെന്ന് തോന്നിക്കുന്നതും നാം പിന്തുടരുന്നതുമായ പല സംവിധാനങ്ങളും പതുങ്ങിയിരിക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയുടെ സൂചനകളാണ്. സ്ഥിരം സൈനിക സേവനത്തിന് വനിതകൾക്കായുള്ള മാനദണ്ഡങ്ങളിൽ വിവേചനമുണ്ട്. സ്ഥിര നിയമനത്തിന് അച്ചടക്കവും സ്വഭാവശുദ്ധിയുമാണ് പരിഗണിക്കേണ്ടത്. വനിതകൾ അതിന് ശാരീരിക ക്ഷമത തെളിയിക്കണമെന്ന വ്യവസ്ഥ യുക്തിവിരുദ്ധമാണ്. ഒരുകാലത്ത് കായിക രംഗത്തടക്കം ഒട്ടേറെ സംഭാവനകൾ നൽകിയ വനിതാ ഉദ്യോഗസ്ഥരെ നിലവിലെ ശാരീരികക്ഷമതയുടെ പേരിൽ സ്ഥിരം കമ്മിഷനിൽ നിന്ന് ഒഴിവാക്കുന്നു. സൈനിക സേവനത്തിൽ അഞ്ചും പത്തും വർഷങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കിയ വനിതാ ഉദ്യോഗസ്ഥർക്ക് അർഹമായ പദവി ലഭിച്ചിട്ടില്ല. വനിതാ ഓഫീസർമാരുടെ സ്ഥിരം കമ്മിഷൻ ഉത്തരവ് നടപ്പാക്കണമെന്നും അവർക്ക് എല്ലാ ആനുകൂല്യവും ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കരസേനയിലെയും നാവികസേനയിലെയും വിവേചനപരമായ വ്യവസ്ഥകൾ നീക്കണമെന്നും വനിതകൾക്ക് സ്ഥിരം കമ്മിഷൻ അനുവദിക്കണമെന്നും ബബിത പുനിയ കേസിൽ 2020 ഫെബ്രുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ശാരീരിക ക്ഷമയില്ലെന്ന് കാട്ടി ഉത്തരവ് തടയാനായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രമം. അതിനെതിരെയാണ് വനിതാ ഓഫീസർമാർ കോടതിയെ സമീപിച്ചത്.

കോടതിയുടെ നിർദ്ദേശങ്ങൾ